എന്താണ് Exposure Compensation ? അതെങ്ങനെ ഉപയോഗിക്കാം ?
- Sam Snapz

- Dec 25, 2020
- 2 min read
ഷട്ടർ ബട്ടണ് സമീപം അല്ലെങ്കിൽ ക്യാമറയുടെ പിറകിൽ ആയി കാണുന്ന ഒരു ചെറിയ +/- ബട്ടൺ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഒരു ദൃശ്യത്തിന്റെ യഥാർത്ഥ തെളിച്ചം കണക്കിലെടുത്ത് ക്യാമറയുടെ default meter reading വർദ്ധിപ്പിക്കാനോ കുറയ്ക്കാനോ വേണ്ടി ആണ് ഈ ബട്ടൺ ഉപയോഗിക്കുന്നത്.

എന്താണ് Exposure Compensation ?
മീറ്ററിംഗ് എന്നാൽ എന്ത് എന്നും മീറ്ററിംഗ് മോഡുകളെ കുറിച്ചും കഴിഞ്ഞ പോസ്റ്റുകളിൽ പറഞ്ഞല്ലോ (കൂടുതൽ അറിയാൻ "പാർട്ട് 7 - സെറ്റിംഗ്സ്" എന്ന പോസ്റ്റ് നോക്കുക).
ഓട്ടോ എക്സ്പോഷർ മോഡിൽ (പ്രോഗ്രാം മോഡ്, അപ്പർച്ചർ പ്രിയോറിറ്റി മോഡ്, ഷട്ടർ പ്രിയോറിറ്റി മോഡ് തുടങ്ങിയവ) നമ്മൾ ഫോട്ടോ എടുക്കുമ്പോൾ നമ്മൾ സെലക്ട് ചെയ്ത മീറ്ററിങ് മോഡ് അനുസരിച്ചു iso, ഷട്ടർ സ്പീഡ്, അപ്പർച്ചർ എന്നിവയിൽ ഏതെങ്കിലും ഒന്നോ അല്ലേൽ ഇവ എല്ലാം കാമറ സ്വയം അഡ്ജസ്റ്റ് ചെയ്തു നമ്മുടെ ഫോട്ടോയ്ക്ക് വേണ്ട വെളിച്ചം(എക്സ്പോഷർ) കാമറ സ്വയം കണക്ക് കൂട്ടി എടുത്തു സെറ്റ് ചെയ്യുന്നു.
പക്ഷെ പലപ്പോഴും നമ്മുടെ ഒബ്ജക്റ്റ് ഇരുണ്ടതായിപ്പോകുകയും ചുറ്റുപാടും തെളിഞ്ഞു കാണുകയും ചെയ്യാറില്ലേ? അത് പോലെ തിരിച്ചും ഉണ്ടാകാറില്ലേ? നമ്മുടെ ക്യാമറയുടെ ബുദ്ധിയുടെ പരിമിതി ആണ് ഇതിനു കാരണം. ക്യാമറ എന്നും ചിന്തിക്കുന്നത് മൊത്തം സീനിനെ മിഡിൽ ടോണിലേക്ക് എങ്ങനെ അഡ്ജസ്റ്റ് ചെയ്യാം എന്നാണ്. അതിനു വേണ്ടി കാമറ സ്വയം എക്സ്പോഷർ മാറ്റം വരുത്തുമ്പോൾ ചില ഭാഗങ്ങൾ കൂടുതൽ ഇരുണ്ടു പോകുകയോ ചിലതു കൂടുതൽ വെളിച്ചം ഉള്ളവയോ ആയി മാറുന്നു. അത് പലപ്പോഴും ഫോട്ടോയുടെ സ്വാഭാവികത നഷ്ടപ്പെടാൻ ഇടയാക്കുന്നു.

ഇത്തരം സാഹചര്യങ്ങളിൽ negative exposure compensation അല്ലെങ്കിൽ positive exposure compensation നമ്മൾ നൽകേണ്ടത് ആവശ്യം ആണ്. അതിനു വേണ്ടി നമ്മൾ exposure compensation ബട്ടൺ പ്രസ് ചെയ്തു +1,+2 തുടങ്ങി ഓരോ സ്റ്റോപ്പ് എക്സ്പോഷർ കൂട്ടുകയോ അതെ പോലെ -1, -2 തുടങ്ങി ഓരോ സ്റ്റോപ്പ് എക്സ്പോഷർ കുറയ്ക്കുകയോ ചെയ്യുന്നു.

എങ്ങനെ Exposure Compensation വർക്ക് ചെയ്യുന്നു ?
ഒരു ക്യാമെറയിൽ എക്സ്പോഷർ/വെളിച്ചം കൂട്ടാനും കുറക്കാനും ആകെ 3 വഴികൾ ആണ് ഉള്ളത്.
1. ഷട്ടർ സ്പീഡ് അഡ്ജസ്റ്റ് ചെയ്യുക
2. അപ്പർച്ചർ അഡ്ജസ്റ്റ് ചെയ്യുക
3. ISO അഡ്ജസ്റ്റ് ചെയ്യുക
ഇവിടെ നമ്മൾ +/- ബട്ടൺ പ്രസ് ചെയ്തു വാല്യൂ അഡ്ജസ്റ്റ് ചെയ്യുന്നതിന് അനുസരിച്ചു ISO, അപ്പർച്ചർ, ഷട്ടർസ്പീഡ് ഇവയിൽ ഇതാണോ ഓട്ടോ മോഡിൽ ഉള്ളത് അത് ക്യാമറ സ്വയം അഡ്ജസ്റ്റ് ചെയ്യുന്നു.

Exposure Compensation വർക്ക് ചെയ്യാത്ത സാഹചര്യങ്ങൾ ഏതൊക്കെ?
1. നമ്മുടെ ക്യാമറ ഫുൾ മാന്വൽ മോഡ് ആണ് എങ്കിൽ Exposure Compensation വർക്ക് ചെയ്യുകയില്ല. കാരണം മുകളിൽ പറഞ്ഞ ISO, അപ്പർച്ചർ, ഷട്ടർസ്പീഡ് എന്നിവ നമ്മൾ സെറ്റ് ചെയ്യുന്നത് കൊണ്ട് തന്നെ ക്യാമറയ്ക്ക് അവ മാറ്റാൻ കഴിയില്ല.
2. മാന്വൽ മോഡ് + ഓട്ടോ ISO. - ഈ ഒരു സെറ്റിംഗ്സ് ആണ് നമ്മൾ ഉപയോഗിക്കുന്നത് എങ്കിൽ അവിടെ ISO മാക്സിമം ലിമിറ്റ് നമ്മൾ കൊടുത്തിട്ടുണ്ട് എങ്കിൽ നമ്മൾ +Ve Exposure Compensation കൊടുത്താലും നമ്മുടെ മാക്സിമം ISO ലിമിറ്റിൽ കൂടുതൽ എക്സ്പോഷർ കൂടുകയില്ല.



Comments