top of page

SAM

SNAPZ

ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഗ്രാഫി അറിയാം.

monochrome എന്ന വാക്ക് ഫോട്ടോഗ്രാഫി അറിയുന്ന ആളുകൾക്ക് ഒക്കെ പരിചയം ഉണ്ടാകണം. നിറങ്ങൾ ഇല്ലാതെ ഉള്ള ഫോട്ടോകൾ നമ്മൾ പൊതുവെ monochrome എന്ന് പറയുന്നു. അത് പോലെ തന്നെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ എന്നും.


എന്നാൽ ഇവ രണ്ടും ഒന്നാണോ? അല്ല എന്നത് ആണ് സത്യം.!


ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയിൽ ഗ്രേ ടോണിന്റെ (gray tone) കറുപ്പ് മുതൽ വെളുപ്പ് വരെ ഉള്ള ഷേഡുകൾ ആണ് ഉള്ളത്. എന്നാൽ monochrome ഫോട്ടോയിൽ ഗ്രേ ഷേഡുകൾ ആവണം എന്നില്ല, ഒരു മോണോക്രോം ഇമേജിൽ എന്തിന്റെയെങ്കിലും (ചുവപ്പ്, മഞ്ഞ, പച്ച, നീല മുതലായവ) ടോണുകൾ (ഷേഡുകൾ) അടങ്ങിയിരിക്കുന്നു.


ചുരുക്കി പറഞ്ഞാൽ ഒരു monochrome ഫോട്ടോ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ആകണം എന്നില്ല.



ree

ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഗ്രാഫി എപ്പോൾ..! എവിടെ..! എങ്ങനെ..! ഉപയോഗിക്കാം..?


ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഗ്രാഫി ഉപയോഗിക്കുന്നതിന് “എപ്പോൾ” എന്ന ചോദ്യം പ്രാധാന്യം ഉള്ള ഒന്നല്ല. സാഹചര്യം എന്തുതന്നെയായാലും കറുപ്പും വെളുപ്പും മാത്രം ചിത്രീകരിക്കുന്ന ചില ഫോട്ടോഗ്രാഫർമാരുണ്ട്.


പല ഫോട്ടോഗ്രാഫർമാരും ലോ കോൺട്രാസ്റ്റ് ഉള്ള സാഹചര്യങ്ങളിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ എടുക്കാൻ താല്പര്യപ്പെടുന്നവരാണ്. അതിനാൽ ഇരുണ്ട അല്ലെങ്കിൽ മൂടിക്കെട്ടിയ ദിവസം ഔട്ഡോർ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ എടുക്കാൻ ഉപയോഗിക്കാവുന്നതാണ്.


എങ്ങനെ ബ്ലാക്ക് ആൻഡ് വൈറ്റ് പടം എടുക്കാം ?


നല്ല ബ്ലാക്ക് ആൻഡ് വൈറ്റ് പടങ്ങൾ എടുക്കണം എങ്കിൽ നമ്മൾ കുറച്ചു കൂടെ പ്രൊ ലെവെലിലേക്ക് ഉയരേണ്ടതായിട്ടുണ്ട്. ഗ്രേ ടോണിന്റെ (gray tone) കറുപ്പ് മുതൽ വെളുപ്പ് വരെ ഉള്ള ഷേഡുകൾ ആണ് ഇവിടെ ഒരു ഇമേജ് ഉണ്ടാക്കുന്നത്. നമ്മുടെ മുന്നിൽ ഉള്ള സീൻ എന്താണോ അതിനെ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ആയി കണ്മുന്നിൽ കാണാൻ കഴിഞ്ഞാൽ മാത്രമേ നമുക്ക് നല്ലൊരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ സൃഷ്ടിക്കാൻ കഴിയൂ. അത് കൊണ്ട് തന്നെ നമ്മുടെ മുന്നിൽ ഉള്ള കാഴ്ചകളെ നിറങ്ങൾ ഇല്ലാതെ ടോണുകളിൽ കാണാൻ നാം നമ്മെ തന്നെ സ്വയം പരിശീലിപ്പിക്കേണ്ടതായിട്ടുണ്ട്.


ഇവിടെ നമുക്ക് ചെയ്യാൻ കഴിയുന്ന 2 കാര്യങ്ങൾ ആണ് ഉള്ളത്.


1. ഡാർക്ക് ഗ്രേ കളർ ഉള്ള സൺഗ്ലാസ്സുകൾ ഉപയോഗിക്കാം.

2. monochrome viewing filter ഉപയോഗിക്കാം.


പലപ്പോഴും ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഗ്രാഫിയെ കുറിച്ച് പറയുമ്പോൾ പ്രാധാന്യം കൊടുക്കുന്ന വിഷയം ആണ് കോമ്പോസിഷൻ. സത്യത്തിൽ അതൊരു തെറ്റായ ധാരണ ആണ്. കോമ്പോസിഷന് പ്രാധാന്യം ഇല്ല എന്നല്ല, സാധാരണ കളർ ഫോട്ടോ എടുക്കുമ്പോൾ ഉള്ള അതെ പ്രാധാന്യം തന്നെ ആണ് ബ്ലാക്ക് ആൻഡ് വൈറ്റ് ആയാലും. ഇവിടെ ശ്രദ്ധിക്കേണ്ട വിഷയം മറ്റൊന്ന് ആണ്. ഒരു ഫ്രെയിം കമ്പോസ് ചെയ്യുമ്പോൾ കളറിലും ബ്ലാക്ക് ആൻഡ് വൈറ്റിലും ഒരേ കോമ്പോസിഷൻ തന്നെ വർക്ക് ആകണം എന്നില്ല. അത് കൊണ്ട് തന്നെ കളറിൽ എടുത്ത ഇമേജ് ബ്ലാക്ക് ആൻഡ് വൈറ്റിലോട്ട് എഡിറ്റിംഗ് സമയത്ത് മാറ്റുമ്പോൾ പ്രതീക്ഷിച്ച റിസൾട്ട് കിട്ടണം എന്നില്ല. കാരണം കളർ ഇമേജിൽ ഒരു ഒബ്ജെക്ടിനു കിട്ടുന്ന പ്രാധാന്യം അതിന്റെ കളർ മൂലം ആകാം. കളർ ഒഴിവാക്കിയാൽ ചിലപ്പോ അതിനു കിട്ടുന്ന ശ്രദ്ധ മാറി പോകാനും കാഴ്ചക്കാരനെ ആകർഷിക്കുന്ന നമ്മുടെ കോമ്പോസിഷൻ തന്നെ നഷ്ടപ്പെടാനും സാധ്യത ഉണ്ട്. അത് മാത്രം ശ്രദ്ധിക്കുക.


ഞാൻ എങ്ങനെ ഈ രംഗം, വ്യക്തി, വസ്തു, വിഷയം അല്ലെങ്കിൽ മനസ്സിലെ ആശയം മോണോക്രോം ഫോട്ടോ ആയി എടുക്കും? എന്ന ചോദ്യം വരുമ്പോൾ തന്നെ ചിന്തിക്കേണ്ടതായ ഒരു കാര്യം ഉണ്ട്.


"ചില വിഷയങ്ങൾക്ക് നിറങ്ങൾ ആവശ്യമാണ് - ചിലതിനു ആവശ്യമില്ല." എടുക്കാൻ പോകുന്ന ഫോട്ടോയിൽ നിറം ആവശ്യമില്ല എന്ന് ഒരു തീരുമാനത്തിൽ എത്തിയാൽ നമുക്ക് അടുത്ത സ്റ്റേജിലേക്ക് പോകാം.


a) മാക്സിമം ഡൈനാമിക് റേഞ്ച് കിട്ടാൻ ആയി raw ഫോർമാറ്റ് സെറ്റ് ചെയ്യുക.

b) നിങ്ങളുടെ ഫൈനൽ ഇമേജിന് നല്ല കോൺട്രാസ്റ്റും ടോണൽ സെപ്പറേഷനും ഉണ്ടെന്ന് ഉറപ്പ് വരുത്താൻ സൺഗ്ലാസ്സ് ടെക്നിക് ഉപയോഗിക്കുക.

c) composition - പല തരം കോമ്പോസിഷനുകൾ ട്രൈ ചെയ്തു നോക്കുക.

d) നമുക്ക് എന്താണോ ഫൈനൽ റിസൾട്ട് വേണ്ടത് എന്നത് മനസ്സിലാക്കി മുഴുവൻ ടോൺ റേഞ്ചും ലഭിക്കുന്ന പോലെ ക്യാമറയിലെ സെറ്റിങ്ങ്സുകൾക്ക് മാറ്റം വരുത്തുക.

e) കഴിവതും കുറഞ്ഞ ISO യിൽ പടം എടുക്കാൻ ശ്രദ്ധിക്കുക.


ree


ഇനി പ്രധാനമായും ശ്രദ്ധിക്കേണ്ട മറ്റു ടെക്നിക്കൽ കാര്യങ്ങൾ നമുക്ക് ഒന്ന് നോക്കാം.


i) Contrast (കോൺട്രാസ്റ്റ് )


ഒരു ആവറേജ് കോൺട്രാസ്റ്റ്‌ ഉള്ള ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് പടം ലഭിക്കാൻ ആഴത്തിലുള്ള കറുപ്പിൽ നിന്നും ചാരനിറത്തിലുള്ള എല്ലാ ഷേഡുകളിലൂടെയും ഏറ്റവും തിളക്കമുള്ള വെളുത്ത നിറത്തിലേക്ക് ഉള്ള ടോണുകളുടെ സുഗമമായ തരംതിരിവ് ഉണ്ടായിരിക്കണം.


ഇതിനായി എന്ത് ചെയ്യാം എന്ന് നോക്കാം.


a. വൈവിധ്യമാർന്ന വർണ്ണ വർണ്ണങ്ങളുള്ള രംഗങ്ങൾക്കായി തിരയുക. നിങ്ങളുടെ ചിത്രത്തിലെ വർ‌ണ്ണങ്ങൾ‌ ഗ്രേ ടോണുകളായി മാറുമ്പോൾ നല്ലൊരു ടോണാൽ റേഞ്ച് കിട്ടാൻ ഉള്ള സാധ്യത കൂടുതൽ ആണ്.

b. high contrast lighting ഒഴിവാക്കുക.

c. നിങ്ങളുടെ ഇമേജ് ഫയൽ പോസ്റ്റ്-പ്രോസസ്സ് ചെയ്യാൻ ആരംഭിക്കുമ്പോൾ. ഹിസ്റ്റോഗ്രാമിൽ ശ്രദ്ധിക്കുക. ഇടയിൽ കട്ട് ആയി തുടങ്ങിയാൽ ടോണുകൾ നഷ്ടപ്പെടുന്നു എന്ന് മനസിലാക്കാം. ചിലപ്പോൾ അത് ആവശ്യം ആയി വന്നേക്കാം എങ്കിലും ഒരു പരിധിയിൽ കൂടുതൽ ടോണുകൾ നഷ്ടം ആകാതെ എഡിറ്റ് ചെയ്യുക. ഒരു high കോൺട്രാസ്റ്റ്‌ ഇമേജ് ആണ് വേണ്ടത് എങ്കിൽ ഹിസ്റ്റോഗ്രാമിന്റെ ഇടത് (നിഴൽ) വലത് (ഹൈലൈറ്റ്) പോയിന്റുകൾ അകത്തേക്ക് നീക്കുക.


ii) Tone (ടോൺ)


കോൺട്രാസ്റ്റ്‌ പോലെ പ്രാധാന്യം ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ടോണിന് ഇല്ല എങ്കിൽ പോലും ഒരു ചെറിയ കാര്യം മനസ്സിലാക്കേണ്ടതുണ്ട്.


ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഗ്രാഫിയിൽ കളർ സീൻ ഗ്രേ ടോണുകളിലേക്ക് മാറുന്നു എന്ന് നമ്മൾ പറഞ്ഞു. ഡിജിറ്റൽ ആകുമ്പോൾ അത് പോസ്റ്റ് പ്രോസസ്സിംഗ് ഫേസിൽ ആണ് മാറുന്നത്.


നമ്മൾ ഒരു ചുവന്ന ചുമരിന് മുന്നിൽ ഒരു നീല ഡ്രസ്സ് ഇട്ട ആളുടെ പടം ആണ് എടുക്കുന്നത് എങ്കിൽ എന്താണ് സംഭവിക്കുക എന്ന് ആലോചിച്ചു നോക്കാം. കളർ സീൻ ഗ്രേ ടോണുകളിലേക്ക് മാറും. അല്ലെ? ഇവിടെ ഏതാണ്ട് ഒരേ പോലുള്ള ഗ്രേ ടോണിലേക്ക് ആണ് ഇവ മാറുക. അത് കൊണ്ട് തന്നെ നമ്മുടെ വ്യക്തി/പ്രധാന സബ്ജെക്റ്റ് മങ്ങിയ അവസ്ഥയിൽ ആകാൻ സാധ്യത കൂടുതൽ ആണ്. അത്തരം സാഹര്യങ്ങളിൽ നമ്മൾ ലൈറ്റ് ഉപയോഗിക്കുന്നു. ലൈറ്റ് ഉപയോഗിക്കുമ്പോൾ പ്രധാന സബ്ജെക്റ്റ് ന് കൂടുതൽ വെളിച്ചം കിട്ടുകയും നമ്മുടെ ഫൈനൽ ഇമേജിൽ ഗ്രേ ടോണിന് മാറ്റം വരികയും ചെയ്യുന്നു.



ree

iii) ഷാഡോ (Shadow)


ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഗ്രാഫിയുടെ ഒരു പ്രധാന സവിശേഷതയാണ് ഷാഡോസ് (നിഴൽ). മനോഹരമായ ബ്ലാക്ക് ആൻഡ് വൈറ്റ് ഇമേജുകൾ ശ്രദ്ധിച്ചാൽ ഷാഡോ (നിഴൽ) എന്നതിന് വലിയ പ്രാധാന്യത്തെ ഉണ്ട് എന്ന് മനസിലാക്കാം.


നിങ്ങളുടെ ഷോട്ടിന് ശക്തമായ നിഴലുകൾ ഉണ്ടോ? ഉണ്ടെങ്കിൽ അത് നല്ലൊരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ആകാം.


എന്ത് കൊണ്ടാണ് നിഴലിനു ഇത്ര പ്രാധാന്യം?


ഒരു കളർ ഇമേജ് ആകുമ്പോൾ നമ്മുടെ ബ്രയിനിനെ ആകർഷിക്കുന്നത് അതിൽ ഉള്ള നിറങ്ങൾ ആണ്. അതെ ഒരു റോൾ ആണ് ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഗ്രാഫിയിൽ ഷാഡോ ചെയ്യുന്നത്.


ഷാഡോയുടെ ആകൃതി പ്രാധാന്യം ഉള്ള ഒന്ന് ആണ്. അതെ പോലെ തന്നെ ഷാഡോ ഒരുപാട് കറുത്തു പോകാതിരിക്കാൻ ശ്രദ്ധിക്കുക (ചില അവസ്ഥകളിൽ അത് ആവശ്യമായേക്കാം എങ്കിലും). ഷാഡോവിൽ മുഴുവൻ കറുത്തു പോകാതെ ഇമേജ് ഡീറ്റെയിൽസ് നില നിർത്താൻ എക്സ്പോഷർ അതെ പോലെ പ്രോസസിങ് എന്നിവ ശ്രദ്ധിക്കുക.


ree

iv) ഷേപ്പ് (Shape)


റോഡിൽ കാണാറുള്ള സൈൻ ബോർഡുകൾ ശ്രദ്ധിച്ചിട്ടില്ലേ? നമ്മുടെ ബ്രെയിൻ shape (ആകൃതി) വച്ച് കാര്യങ്ങളെ വിലയിരുത്തുന്നു എന്നത് ആണ് സത്യം. ഷെയ്പ്പിനു ഉള്ള പ്രാധാന്യം എന്ത് കൊണ്ട് എന്ന് മനസ്സിലായല്ലോ അല്ലെ.


നമ്മൾ ചെയ്യേണ്ടത് ഒരു സീനിൽ മോണോക്രോമാറ്റിക് രൂപങ്ങൾ കണ്ടെത്താൻ പഠിക്കുക എന്നത് ആണ്. ഇത് തോന്നുന്നതിനേക്കാൾ ബുദ്ധിമുട്ടാണ്. പ്രാക്ടീസ് കൊണ്ട് തീർച്ചയായും നമുക്ക് അതിൽ വിദഗ്ധൻ ആകാൻ കഴിയും


എല്ലാവരും കാണുന്ന രൂപങ്ങൾക്ക് (shapes) പകരം മറ്റെല്ലാവർക്കും നഷ്‌ടമാകുന്ന ഷെയ്പ്പുകൾ നമ്മൾ എടുക്കുന്ന ഫോട്ടോയിൽ ഉണ്ട് എങ്കിൽ നമ്മുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ഇമേജുകൾ ആൾക്കൂട്ടത്തിൽ നിന്ന് വേറിട്ടുനിൽക്കും! ഓർക്കുക കളർ ഇമേജിലെ പോലെ വർണ്ണമല്ല, ദൃശ്യതീവ്രതയും(Contrast) ടോണും ആകൃതിയും (Shape) നിഴലുകളും(shadow) ഒക്കെ ആണ് ഇവിടെ താരങ്ങൾ.



Comments


bottom of page