എന്താണ് Heat haze ?
- Sam Snapz

- Dec 25, 2020
- 1 min read
ഒരു പ്രതലം താപത്തെ പ്രതിഫലിപ്പിക്കുമ്പോൾ ഉണ്ടാകുന്ന അവസ്ഥ ആണ് Heat haze എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
ചൂടുള്ള നിലവും ചുറ്റുമുള്ള തണുത്ത വായുവും തമ്മിലുള്ള താപനിലയിലെ വ്യത്യാസമാണ് ഇതിന് കാരണം.
ഇനി Heat haze എങ്ങനെ നമ്മുടെ ഇമേജ് ക്വാളിറ്റിയെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് നമുക്ക് നോക്കാം. ചുവടെ ഉള്ള ഫോട്ടോ നോക്കുക. ഇതേ പോലെ ഉള്ള കാഴ്ചകൾ നല്ല ചൂടുള്ള സമയങ്ങളിൽ റോഡിലൂടെ വാഹനം ഓടിക്കുന്നവർക്ക് ഏറെ പരിചയം ഉണ്ടാകും.

നമ്മുടെ നിലത്തിനു ചേർന്ന ഭാഗത്ത് ചില സമയം ഒരു കണ്ണാടിയിലെ പ്രതിബിംബം പോലെയോ ചില സമയം കൂടിയ തിളക്കമോ ഒക്കെ കൊണ്ട് നിലവാരം കുറഞ്ഞ ഫോട്ടോകൾ ലഭിക്കാൻ ഈ heat haze കാരണം ആകുന്നു.

Heat haze കൊണ്ടുള്ള പ്രശ്നങ്ങൾ എന്തൊക്കെ ?
1. ഫോട്ടോയുടെ നിലവാരം കുറയുന്നു.
2. ക്യാമറയുടെ ഓട്ടോ ഫോക്കസ് കൃത്യമായി ലോക്ക് ആകാതെ വരുന്നു.
3. ടെലിഫോട്ടോ ലെൻസുകൾ പോലെ ഉള്ളവ ഉപയോഗിക്കുമ്പോൾ ഫോക്കസ് കൃത്യം ആകാതെയും ഇമേജ് ഷാർപ്പ് അല്ലാതെയും ആകുന്നു.
4. ഇമേജ് റെസൊല്യൂഷനെ ബാധിക്കുന്നു.
Heat haze പ്രശ്നങ്ങൾ എങ്ങനെ നമുക്ക് ഒഴിവാക്കാം ?
ചെറിയ തോതിൽ ഉള്ള heat haze ആണെങ്കിൽ മാത്രമേ നമുക്ക് ചെറുതായി എങ്കിലും എന്തെങ്കിലും ചെയ്യാൻ കഴിയൂ എന്നത് ആണ് സത്യം. പോസ്റ്റ് പ്രൊഡക്ഷൻ / എഡിറ്റ് ചെയ്തു മാറ്റാൻ കഴിയുന്ന ഒന്നല്ല heat haze.
നമുക്ക് ആകെ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ എന്ന് പറയുന്നത്
1. അന്തരീക്ഷം തണുത്ത സമയങ്ങളിൽ ഫോട്ടോ എടുക്കുക.
2. കഴിവതും നമ്മുടെ സബ്ജക്ട് ന് അടുത്തു നിന്ന് ഫോട്ടോ എടുക്കുക.
3. ഗ്രൗണ്ട്/നിലത്തോട് ചേർന്ന ഭാഗങ്ങളിൽ ആയിരിക്കും ഈ heat haze കൂടുതൽ എന്നത് കൊണ്ട് തന്നെ ഫോട്ടോ എടുക്കുമ്പോൾ ഉള്ള ആംഗിൾ കുറച്ചു മേലേക്ക് വരുന്ന രീതിയിൽ ഫ്രെയിം ചെയ്യുക.
എന്നത് ഒക്കെ ആണ്.



Comments