പാർട്ട് 2 - ലെൻസ്
- Sam Snapz

- Feb 8, 2020
- 1 min read

ഇന്നത്തെ നമ്മുടെ വിഷയം ലെൻസ് ആണ്.. എന്താണ് ലെൻസ് എന്ന് പറയേണ്ടതില്ലല്ലോ.. സാധാരണയായി ചിത്രീകരിക്കേണ്ട രംഗത്തിനനുസരിച്ച് ക്യാമറകളിൽ വിവിധതരം ലെൻസുകൾ നമ്മൾ ഉപയോഗിക്കുന്നു. പ്രാചാരത്തിൽ ഉള്ള വിവിധ തരം ലെൻസുകൾ ഏതൊക്കെ എന്ന് നമുക്ക് ഒന്ന് നോക്കാം.
വൈഡ് അംഗിൾ ലെൻസ് : രംഗത്തിന്റെ ഒരു വിശാലവീക്ഷണം ലഭ്യമാക്കുന്നതിനായുപയോഗിക്കുന്ന ലെൻസുകളാണ് വൈഡ് അംഗിൾ ലെൻസ്. ഇത്തരം ലെൻസുകളുടെ ഫോക്കസ് ദൂരം കുറവായിരിക്കും. വൈഡ് ആംഗിള്‍ ലെന്‍സിന്റെ അടിസ്ഥാനപരമായ സ്വഭാവം എന്നു പറയുന്നത് എല്ലാ വസ്തുക്കളെയും അതു ചെറുതാക്കിയും അകലത്തിലാക്കിയും കാണിക്കും എന്നതാണ്.അതു മറികടക്കാന്‍ ഫോര്‍-ഗ്രൗണ്ടില്‍ ഒരു ഒബ്ജക്റ്റ് ചേര്‍ത്തുകൊണ്ട് ഫ്രെയിം കംപോസ് ചെയ്തു നോക്കൂ. അപാരമായ ആഴം -വിഷ്വല്‍ ഡെപ്ത് -അതു നിങ്ങളുടെ ചിത്രത്തിനു സമ്മാനിക്കും.നല്ല വൈഡ് ആംഗിള്‍ ലെന്‍സുകള്‍ക്ക് നല്ല ക്ലോസ്-ഫോക്കസിങ് കഴിവും ഉണ്ട്. ഫോര്‍ഗ്രൗണ്ടില്‍ ഒരു ഒബ്ജക്റ്റ് കൂട്ടിച്ചേര്‍ക്കുന്നതിന് അതിനാല്‍ തടസ്സമില്ല. കൂടുതല്‍ ഫീല്‍ഡ് കവര്‍ ചെയ്യുന്നു -കൂടുതല്‍ ഏരിയ ഫ്രെയിമില്‍ കൊണ്ടുവരുന്നു.
ടെലിഫോട്ടോ ലെൻസ് : വിദൂരവസ്തുക്കളെ അടുത്ത് കാണിക്കുന്ന തരം ലെൻസുകളാണ് ടെലിഫോട്ടോ ലെൻസ്. അതായത് ഇതിന് വളരെ ചെറിയ ഒരു വീക്ഷണകോണിലുള്ള വസ്തുക്കളുടെ ചിത്രമേ എടുക്കാൻ സാധിക്കൂ. ഇത്തരം ലെൻസുകൾക്ക് ഫോക്കസ് ദൂരം കൂടുതലായിരിക്കും.ഇത്തരം ലെൻസ് ടീവിയിൽ ഒക്കെ ക്രിക്കറ്റ് കാണുന്നവർ കണ്ടു കാണും.വൈഡ് ആംഗിള്‍ ലെന്‍സുകള്‍, ഫ്രെയിമിലെ വസ്തുക്കള്‍ തമ്മിലുള്ള അകലത്തെ പെരുപ്പിച്ചു കാണിക്കുമ്പോള്‍ ടെലിഫോട്ടോ ലെന്‍സുകള്‍ അകലത്തെ ചുരുക്കുകയാണു ചെയ്യുന്നത്.
സൂം ലെൻസ് :ലെൻസിന്റെ ഫോക്കസ് ദൂരം ക്രമീകരിച്ച് ഒരു വൈഡ് ആംഗിൾ ലെൻസായും ടെലിഫോട്ടോ ലെൻസായും മാറാൻ കഴിവുള്ളതരം ലെൻസുകളാണ് സൂം ലെൻസുകൾ.
ലെന്സിനെ കുറിച്ച് പറയുമ്പോൾ ഒന്ന് രണ്ടു കാര്യങ്ങൾ കൂടി സൂചിപ്പിച്ചാൽ നന്നാകും എന്ന് കരുതുന്നു.
ഫോക്കല്‍ ലെങ്ത് : ലെന്‍സ് അനന്തതയിലേക്ക് ഫോക്കസ് ചെയ്തിരിക്കുമ്പോള്‍, ലെന്‍സിന്റെ ഒപ്റ്റിക്കല്‍ സെന്ററും ഫിലിം/ഡിജിറ്റല്‍ സെന്‍സറും തമ്മിലുള്ള ദൂരമാണ് ഫോക്കല്‍ ലെങ്ത് എന്നു പറയുന്നത്.മില്ലിമീറ്ററിലാണ് ഈ ദൂരം കണക്കാക്കെപ്പെടുന്നത്.
ലെന്‍സ് സ്പീഡ്: ലെന്‍സിന്റെ സ്പീഡ് എന്നത് പരമാവധി അപ്പേര്‍ച്ചര്‍ എന്നതിനെ പരാമര്‍ശിക്കുന്നു. അതായത് വലിയ ദ്വാരം, അതിലൂടെ പ്രകാശത്തിന് കടന്നു പോകുവാൻ കഴിയും.വലിയ അപ്പേര്‍ചര്‍ ഉള്ള ലെന്‍സുകളെ ഫാസ്റ്റ് ലെന്‍സുകള്‍ എന്ന് വിളിക്കും.കാരണം അവയ്ക്ക് ചെറിയ ദ്വാരമുള്ള ലെന്‍സുകളേക്കാള്‍ പ്രകാശം കടത്തിവിടാന്‍ സാധിക്കും.ഉദാഹരണത്തിന് f/2 അപ്പേര്‍ച്ചര്‍ ഉള്ള 200mm ലെന്‍സ് f/5.6 അപ്പേര്‍ച്ചര്‍ ഉള്ള ലെന്‍സിനേക്കാള്‍ ഫാസ്റ്റ് ആണെന്ന് പറയും.
ലെന്‍സുകള്‍ പലവട്ടം മാറിമാറി ഉപയോഗിച്ചു പരിശീലിച്ചാല്‍ നിങ്ങളുടെ മനസ്സിന്റെ കണ്ണും ലെന്‍സും തമ്മിലൊരു സമന്വയം ക്രമേണ ഉണ്ടായിവരും. നിരന്തരമായ പരിശീലനം കൊണ്ടു ലഭിക്കുന്ന പൂര്‍ണതയ്ക്കു പകരം നില്‍ക്കാന്‍ മറ്റൊന്നിനുമാവില്ല എന്ന് ആദ്യമേ അറിയുക.
- Sam Snapz




Comments