പാർട്ട് 3 - ഫോക്കൽ ലെങ്ങ്‌ത്
- Sam Snapz

- Feb 8, 2020
- 1 min read

ക്യാമറ എന്നതിനെ കുറിച്ചും ലെൻസുകളെ കുറിച്ചും കഴിഞ്ഞ പോസ്റ്റുകളിൽ നമ്മൾ മനസ്സിലാക്കിയല്ലോ.. അതിന്റെ തുടർച്ചയായി ഇന്ന് നമ്മൾ പറയാൻ ഉദ്ദേശിക്കുന്ന വിഷയം ഫോക്കൽ ലെങ്ങ്‌ത് എന്നത് ആണ്.. . ലെൻസുകൾ അവയുടെ അക്‌സിസിന് സമാന്തരമായി കടന്നു വരുന്ന രമികളെ ലെൻസിന് എതിർവശത്തുള്ള ഒരു ബിന്ദുവിൽ കേന്ദ്രീകരിക്കുന്നു. അതിനെ point of convergence എന്ന് പറയുന്നു. ഇൗ പോയിന്റിൽ നിന്നും നമ്മുടെ ക്യാമറയുടെ സെന്‍സര്‍ അല്ലെങ്കില്‍ ഫിലിമിലേക്ക് ഉള്ള അകലത്തെ നമ്മൾ ഫോക്കൽ ലെങ്ങ്‌ത്ത് എന്നും പറയുന്നു.. . കോൺവേക്സ് കോൺകേവ് ലൻസുകളെ കുറിച്ച് ഒക്കെ നമ്മൾ ചെറിയ ക്ലാസ്സുകളിൽ പഠിച്ചിട്ടുണ്ടാകും.. ഇന്ന് നമ്മൾ കാണുന്ന ക്യാമറ ലെൻസുകൾ ഒക്കെ അത് പോലെ ഒരു കഷണം ഗ്ലാസ്സ് കൊണ്ട് മാത്രം ഉണ്ടക്കിയവ അല്ല.. ഒന്നിൽ കൂടുതൽ കോണ്‍കേവ്, കോണ്‍വെക്സ്, സെമി-കോണ്‍വെക്സ് ലെന്‍സുകള്‍ ന്ചേര്‍ന്നതാണ് നമ്മൾ ഇന്ന് കാണുന്ന ക്യാമറ ലെൻസുകൾ.. ഫോട്ടോയെടുക്കാനുള്ള ഒരു വസ്തുവിനെ നാം ഫോക്കസ് ചെയുമ്പോള്‍ യഥാര്‍ഥത്തില്‍ ചെയ്യുന്നത് ആ വസ്തുവിന്റെ ഒരു വ്യക്തമായ പ്രതിബിംബം ക്യാമറയുടെ ഇമേജ് സെന്‍സറിൽ വീഴാന്‍തക്കവിധം ഈ ലെന്‍സുകള്‍ തമ്മിലുള്ള അകലം ക്രമീകരിക്കുകയാണ്. ഇത്തരത്തിൽ ലെൻസിലേക്ക് വരുന്ന പ്രകാശത്തെ നിയന്ത്രിക്കാൻ നമ്മൾ അപ്പർചർ ഷട്ടർ സ്പീഡ് തുടങ്ങിയവ നിയന്ത്രിക്കുന്നു..

ഇന്നത്തെ മിക്കവാറും ലെൻസുകൾ ഒക്കെയും ഒരു ഫോക്കൽ ലെങ്ങ്‌തിൽ മാത്രം അല്ല ഒരു റേഞ്ചിലെ ഫോക്കൽ ലെങ്ങ്‌തുകളിൽ ക്രമീകരിക്കാൻ കഴിയുന്നവ ആണ്.. 18-55mm ലെൻസ്, 70-300mm ലെൻസ് എന്നൊക്കെ കേട്ട് പരിചയം ഉള്ളവർ ആണല്ലോ നമ്മൾ..
വ്യത്യസ്തങ്ങളായ ഫോക്കൽ റേഞ്ച് അനുസരിച്ച് ലെൻസുകളെ Wide Angle 24-35mm Standard 35mm-70mm Mild Telephoto 70-105mm Telephoto 105-300mm
എന്നിങ്ങനെ പലതായി തിരിച്ചിരിക്കുന്നു..
ഒരു ക്യാമറ അല്ലെങ്കിൽ ലെൻസ് തിരഞ്ഞെടുക്കുമ്പോൾ വളരെ പ്രാധാന്യം ഉള്ള ഒരു കാര്യം ആണ് ഫോക്കൽ ലെങ്ങ്ത് എന്താ എന്നതും അത് ക്യാമറയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതും.. . നമ്മെ സംബന്ധിച്ചിടത്തോളം എന്ത് മാത്രം സൂം ചെയ്യാം എന്നതും നമ്മുടെ ആവശ്യങ്ങൾക്ക് ഏതു ലെൻസ് വേണം എന്ന് തീരുമാനം എടുക്കാനും ഒക്കെ ഫോക്കൽ ലെങ്ങ്‌ത് എന്താണെന്ന് അറിയുന്നത് ഉപകരിക്കും..
- Sam Snapz




Comments