പാർട്ട് 4 - അപ്പെർചർ
- Sam Snapz

- Feb 8, 2020
- 2 min read

ഇന്ന് നമ്മൾ ഇവിടെ പറയാൻ ഉദ്ദേശിക്കുന്ന കാര്യം കഴിഞ്ഞ പോസ്റ്റുകളിലെ ലെൻസുകൾ എന്നതിന്റെ തുടർച്ച ആയി വരുന്ന അപ്പെർചർ എന്ന വിഷയം ആണ്..
നമുക്കറിയാം വെളിച്ചം കടന്നു വരുന്നതിനു അനുസരിച്ച് ആണ് ഒരു ദൃശ്യം നമ്മൾ ഫോട്ടോ ആക്കി മാറ്റുന്നത് എന്ന്.. അത് കൊണ്ട് തന്നെ വെളിച്ചം ആവശ്യത്തിൽ കൂടുതൽ ആയാലും കുറവ് ആയാലും അതൊരു പ്രശ്നം തന്നെ ആണ്..
ക്യാമറയുടെ ഉള്ളിലേക്ക് വരുന്ന പ്രകാശത്തെ നിയന്ത്രിക്കുന്ന ലെൻസിന്റെ തൊട്ടു പിന്നിൽ ആയി സ്ഥിതി ചെയ്യുന്ന വലിപ്പം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാവുന്ന ഒരു സുഷിരം ആണ് അപ്പർച്ചർ എന്ന സംവിധാനം..
ഒന്നിന് മീതെ ഒന്നായി ചേർന്ന് നിൽക്കുന്ന തകിടുകൾ ചേർത്ത് നിർമ്മിച്ച ഒരു സംവിധാനം.. ഇത് നീങ്ങുമ്പോൾ സുഷിരം വലുതാകുകയും ചെറുതാകുകയും ചെയ്യുന്നു. അതിനനുസരിച്ച് പ്രകാശം ക്യാമറയിലെ സെൻസറിൽ പതിക്കുന്നത് കൂടുകയും കുറയുകയും ചെയ്യുന്നു.. അപ്പർചർ സെറ്റ് ചെയ്യുന്നതിന്റെ ആവശ്യകത ഇപ്പൊൾ മനസ്സിലായി കാണുമല്ലോ അല്ലേ..
ഇനി അപ്പർച്ചർ അളക്കുന്നത് എങ്ങനെ എന്ന് നമുക്ക് നോക്കാം..
.
f നമ്പർ അല്ലെങ്കിൽ എഫ്-സ്റ്റോപ്പ് സ്കെയിൽ ഉപയോഗിച്ച് ആണ് അപ്പെർച്ചർ അളക്കുന്നത്. അപ്പർച്ചർ എത്ര വലുതാണെന്ന് ഈ നമ്പർ സൂചിപ്പിക്കുന്നു. f/1.8, f / 2, f / 2.8, f / 4, f / 5.6, f / 8, f / 11, f / 16, f / 22 എന്നിങ്ങനെ പല നമ്പറുകൾ നിങ്ങളൊക്കെ കണ്ട് കാണും..താഴ്ന്ന അക്കങ്ങൾ കൂടുതൽ പ്രകാശത്തെ കടത്തി വിടുന്നു.. ഒരു വിശാല ദൃശ്യവും പ്രദാനം ചെയ്യുന്നു.. (കമന്റിലെ ചിത്രം ശ്രദ്ധിക്കുക..)
.
ഈ സംഖ്യകളെക്കുറിച്ച് അറിയാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഓരോ സംഖ്യയിൽ നിന്നും അടുത്തതിലേക്ക്, അപ്പേർച്ചർ പാതി വലുപ്പത്തിൽ കുറയുന്നു, ഇത് ലെൻസിലൂടെ 50% കുറവ് പ്രകാശം കടത്തി വിടുന്നു..
അപ്പെർച്ചറും ഡെപ്ത് ഓഫ് ഫീൽഡും എന്നത് ഒരു വലിയ വിഷയം ആയത് കൊണ്ട് തന്നെ ആഴത്തിലേക്ക് കടക്കുന്നില്ല.. എങ്കിലും അത് കൂടി ചെറുതായി ഇവിടെ സൂചിപ്പിക്കട്ടെ..
വലിയ അപ്പെർച്ചർ (f / 1.4) പ്രദാനം ചെയ്യുന്നത് ആഴം കുറഞ്ഞ ഫീൽഡ് ആയിരിക്കും.. അത് പോലെ ചെറിയ aperture (f / 22), ആഴത്തിലുള്ള ഡെപ്ത് ഓഫ് ഫീൽഡ് ആയിരിക്കും നൽകുക.. (ഇത് മനസ്സിലാക്കാൻ ചിത്രം ശ്രദ്ധിക്കുക)

എങ്ങനെ അപ്പെർച്ചർ തിരഞ്ഞെടുക്കാം.?
ഒരു അപ്പേർച്ചർ തിരഞ്ഞെടുക്കുമ്പോൾ അത് നിയമങ്ങളില്ല എന്നതാണ് ആദ്യ വസ്തുത. അപ്പേർച്ചർ എന്നത് നിങ്ങൾ കലാപരമായ ഒരു ഫോട്ടോ ആണോ അതോ ഒരു ദൃശ്യത്തെ കൃത്യമായി പുനർനിർമ്മിക്കുന്നതാണോ പാധന്യം കൊടുക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
ഈ തീരുമാനങ്ങൾ മികച്ചതാക്കാൻ, അപ്പേർച്ചറുകളെ എങ്ങനെ തിരഞ്ഞെടുക്കാം എന്ന് മനസ്സിലാക്കാൻ പൊതുവിൽ ഉപയോഗിക്കുന്ന അപ്പെർച്ചറുകളെ താഴെ കൊടുക്കുന്നു..
f / 1.4: ഇത് കുറഞ്ഞ പ്രകാശത്തിൽ ഷൂട്ടിംഗിന് വളരെ മികച്ചതാണ്.
f / 2: ഈ പരിധിക്ക് മുകളിൽ പറഞ്ഞ സമാനമായ ഉപയോഗങ്ങളാണുള്ളത്, എന്നാൽ ഒരു f / 1.4 ന്റെ വിലയുടെ മൂന്നിൽ ഒന്ന് വിലയ്ക്ക് ഒരു f / 2 വാങ്ങാൻ കഴിയും.
f / 2.8: വെളിച്ചം കുറഞ്ഞ സാഹചര്യങ്ങൾക്കപ്പുറം സവിശേഷമാണിവ. നല്ല ആഴത്തിൽ ഉള്ള ഡേപ്ത് ഓഫ് ഫീൽഡ് പ്രദാനം ചെയ്യുന്നതിലും മികച്ച് നിൽക്കുന്നത് കൊണ്ട് തന്നെ നല്ല സൂം ലെൻസുകൾക്ക് വരെ ഇത് അവരുടെ wider അപ്പേർച്ചർ ആയി ഉപയോഗിക്കുന്നു.
f / 4: ഓട്ടോഫോക്കസിൽ, ആവശ്യമായ വെളിച്ചമുള്ളപ്പോൾ ഒരു വ്യക്തിയുടെ ഫോട്ടോ എടുക്കുമ്പോൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന കുറഞ്ഞ അപ്പെർച്ചർ ആണിത്.
f / 5.6: 2 ആളുകളുടെ ഫോട്ടോകൾ നല്ലതാണ്, എങ്കിലും കുറഞ്ഞ വെളിച്ചം അവസ്ഥയിൽ വളരെ നല്ലതല്ല, ബൗൺസ് ഫ്ളാഷ് ഉപയോഗിക്കാൻ ഏറ്റവും നല്ലത്.
f / 8: വലിയ ഗ്രൂപ്പുകളുടെ ഫോട്ടോ എടുക്കുമ്പോൾ ഫ്രെയിമിലെ എല്ലാവരെയും ഫോക്കസിൽ നിലനിർത്തുന്നത് ഉറപ്പാക്കാൻ ഇത് സഹായിക്കുന്നു.
f / 11: മിക്കവാറും ലെൻസുകളിൽ ഇത് sharpest ഫോട്ടോ പ്രദാനം ചെയ്യുന്നു. അതിനാൽ പോർട്രെയ്റ്റുകൾക്ക് ഇത് മികച്ചതാണ്.
f / 16: സൂര്യന്റെ ഫോട്ടോ ഷൂട്ടിനു ചെറിയ അപ്പേർച്ചർ വേണം, ഈ അവസ്ഥയ്ക്ക് നല്ല ഒരു പോയിന്റ് ആണ് ഇത്.
f / 22: മുൻവശത്തെ ശ്രദ്ധേയമായ വിശദാംശങ്ങൾ ആവശ്യമുള്ള ലൻഡ്സ്കേപ്പ് ഫോട്ടോകൾക്ക് അനുയോജ്യമായതാണ് ഇവ.

ഞാൻ നേരത്തെ പറഞ്ഞതു പോലെ, ഇത് മാർഗനിർദേശങ്ങൾ മാത്രമാണ്. ഇപ്പോൾ Aperture ഒരു ഫോട്ടോ മാറ്റുമെന്ന് നിങ്ങൾക്കറിയാമല്ലോ, നിങ്ങൾ സ്വയം പരീക്ഷിച്ച് ആസ്വദിക്കൂ..
- Sam Snapz




Comments